തിരുവനന്തപുരം: കെപിസിസി നേതൃയോഗം തിങ്കളാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിൽ ചേരുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി അറിയിച്ചു.
കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, മുൻ കെപിസിസി പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, പ്രത്യേക ക്ഷണിതാക്കൾ, വക്താക്കൾ, പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.