കോട്ടയം: സത്നയിൽ ക്രിസ്മസ് സന്ദേശം നൽകാൻ എത്തിയ വൈദികർ അടങ്ങുന്ന സംഘത്തെ അന്യായമായി തടങ്കലിൽ വച്ചത് മതേതര ഭാരതത്തിന് അപമാനകരമാണെന്നു കത്തോലിക്കാ കോണ്ഗ്രസ് ദേശീയ സമിതി.
സംഭവത്തിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ക്രിസ്മസ് അവസരത്തിൽ ഉണ്ടായ ഈ അതിക്രമത്തിൽ പ്രതിഷേധിച്ചു കത്തോലിക്കാ കോണ്ഗ്രസ് യൂണിറ്റ് അടിസ്ഥാനത്തിൽ പ്രാർഥനായജ്ഞവും രൂപത കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധവും നടത്തും.കത്തോലിക്ക കോണ്ഗ്രസ് കേന്ദ്ര വർക്കിംഗ് കമ്മിറ്റി 20ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന് തുടർ നടപടി സ്വീകരിക്കും. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നു പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനംചെയ്യും.
കോട്ടയം കേന്ദ്ര കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ, പി.ജെ. പാപ്പച്ചൻ, സാജു അലക്സ് എന്നിവർ പ്രസംഗിച്ചു.