വടക്കാഞ്ചേരി: വിവാഹതട്ടിപ്പുവീരനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സുമേഷി(35)നെയാണ് വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി വിവാഹങ്ങൾ കഴിച്ചിട്ടുള്ള സുമേഷ് പോലീസിനെ വെട്ടിച്ചു മുങ്ങിനടക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ കഴിഞ്ഞദിവസം അത്താണിയിൽ ബധിരയും മൂകയുമായ യുവതിയെ സുമേഷ് വിവാഹം കഴിച്ചു. സുമേഷിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുമേഷിനെ വടക്കാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.