അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ഇന്നലെ അങ്കമാലി കോടതിയിൽ ഹാജരായി. പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ 19നു കേസിൽ ജാമ്യം ലഭിച്ച പ്രതികളോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിന്നു. സിനിമ ചിത്രീകരണം ഉള്ളതിനാൽ ദിലീപിന് 19നു ഹാജരാകാൻ കഴിയാത്തതിനാൽ ഇന്നലെ ഹാജരാകുകയായിരുന്നു.
ഇന്നലെ അഭിഭാഷകനൊപ്പം ഹാജരായ ദിലീപ് നിലവിലെ ജാമ്യം തുടരാൻ അപേക്ഷ നൽകി. കോടതി ദീലിപിന് ജാമ്യം അനുവദിച്ചു. പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ദിലീപ് ഇന്നലെ കൈപ്പറ്റി. കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകൾ ദിലീപ് പരിശോധിച്ചു.