തിരുവനന്തപുരം: അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ജനുവരി മൂന്നു മുതൽ ഏഴു വരെ പ്ലസ് വൺ വിദ്യാർഥികൾക്കായി ക്യാമ്പ് നടത്തുന്നു.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം (SSLC 94 .6 %, CBSE - A1 , ICSE - 95 %) നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കും www. mic.ac.in എന്ന വെബ്സൈറ്റ് കാണുക. സ്കൂൾ പ്രിൻസിപ്പലിന്റെ ശിപാർശയോടെ വേണം അപേക്ഷിക്കാൻ.