തിരുവനന്തപുരം: ഹോട്ടലുകൾക്ക് അക്രഡിറ്റേഷൻ നൽകാനുള്ള കരട് ലിസ്റ്റ് അടുത്തമാസം പ്രസിദ്ധീകരിക്കും. മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മൈസ് ടൂറിസത്തെക്കുറിച്ചുള്ള സെമിനാറിലാണ് ടൂറിസം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്.
മൈസ് ടൂറിസം രംഗത്ത് കേരളം കഴിഞ്ഞ നാല് വർഷമായി പിന്നിലാണ്. നഷ്ട പ്രതാപം തിരികെ പിടിക്കുകയാണ് ലക്ഷ്യം. അടുത്ത കാലത്ത് കേരളത്തിനെതിരെ വ്യാപകമായ പ്രചരണം നടക്കുകയാണ്. ഈ ദുഷ്പ്രചാരണത്തിനെതിരെ ടൂറിസം രംഗത്തുള്ളവർ അവരുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ഇതിനെ എതിർക്കാൻ മുന്നോട്ട് വരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാറിയ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ മീറ്റിംഗുകളും ബിസിനസ് മീറ്റുകളും കൊണ്ട് വരാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം -സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു. ടൂറിസം അഡിഷണൽ ഡയറക്ടർ ജാഫർ മാലിക്, ടൂറിസം ഇന്ത്യ മാനേജിംഗ് ഡയറക്ടർ കെ.വി.രവിശങ്കർ , സികെടിഐ പ്രസിഡന്റ് ഇ.എം. നജീബ, കെടിഎം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ഇവന്റ് മാനേജ്മന്റ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രാജു കണ്ണപുഴ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ടൂറിസം ഡയറക്ടർ പി. ബാലകിരണ്‍ സ്വാഗതം പറഞ്ഞു.