കൊച്ചി: ഇടുക്കി പെരിങ്ങാശേരിയിലെ റേഷൻകടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതു റദ്ദാക്കി വീണ്ടും പ്രവർത്തിക്കാൻ അനുവദിച്ചെന്ന കേസിൽ വിജിലൻസ് ഡിവൈഎസ്പി വിശദീകരണം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച വിശദീകരണം നൽകാനാണു നിർദേശം.