കൊച്ചി: കെഎസ്ആർടിസിയിൽ നിന്നു വിരമിച്ചവർക്ക് പെൻഷൻ ലഭിക്കുന്നില്ലെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും കോർപറേഷന്റെയും വിശദീകരണം തേടി. കഴിഞ്ഞ മൂന്നു മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്നും ഇതിനു മുമ്പ് ജൂണ്‍, സെപ്റ്റംബർ മാസങ്ങളിൽ ഭാഗികമായാണു പെൻഷൻ ലഭിച്ചതെന്നും കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ നൽകിയ ഹർജിയിൽ പറയുന്നു.
2007 വരെ കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനൊപ്പം വിരമിച്ചവർക്ക് പെൻഷനും നൽകിയിരുന്നു. കെഎസ്ആർടിസിക്ക് സർക്കാർ മതിയായ സാമ്പത്തിക സഹായം നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
2007 വരെ കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനൊപ്പം വിരമിച്ചവർക്ക് പെൻഷനും നൽകിയിരുന്നു. കെഎസ്ആർടിസിക്ക് സർക്കാർ മതിയായ സാമ്പത്തിക സഹായം നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.