കോട്ടയം: ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കുന്ന, കേരള കോണ്ഗ്രസ് എം മഹാസമ്മേളനം ഇന്നു കോട്ടയത്ത്. ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാണു കേരളരാഷ്ട്രീയത്തിൽ നിർണായകമായേക്കാവുന്ന മഹാസമ്മേളനം. നഗരത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ചെറുജാഥകളായി നെഹ്റു സ്റ്റേഡിയത്തിൽ പ്രവർത്തകർ സംഗമിക്കുന്നതോടെ മഹാസമ്മേളനത്തിനു തുടക്കമാകും.
മഹാസമ്മേളനം ചെയർമാൻ കെ.എം.മാണി എംഎൽഎ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി, ജോയി എബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, എൻ.ജയരാജ്, സംഘാടക സമിതി ജനറൽ കണ്വീനർ സണ്ണി തെക്കേടം എന്നിവർ പ്രസംഗിക്കും.
രാവിലെ 10നു ഹോട്ടൽ ഐഡാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇരുചക്ര വാഹന വിളംബര ജാഥകൾ നടത്തി. ഇവ സമ്മേളന നഗരിയിൽ എത്തിതോടെ കെ.എം മാണി പതാക ഉയർത്തി. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എംഎൽഎ, വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി, ജോയി എബ്രഹാം എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നേതാക്കളായ ജോസഫ് എം.പുതുശേരി, തോമസ് ചാഴികാടൻ, തോമസ് ഉണ്ണിയാടൻ, ടി.യു കുരുവിള, പി.ടി ജോസ്, സണ്ണി തെക്കേടം, വിജി എം.തോമസ്, ജോബ് മൈക്കിൾ, സ്റ്റീഫൻ ജോർജ്, കുഞ്ഞുകോശി പോൾ, ജോണ് കെ.മാത്യു, തോമസ് എം.മാത്തുണ്ണി, ജേക്കബ് എബ്രഹാം, കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് റെജി കുന്നംകോട്, വനിതാ കേരള കോണ്ഗ്രസ് എം നേതാക്കളായ നിർമ്മല ജിമ്മി, ഷീലാ തോമസ് എന്നിവർ പങ്കെടുത്തു.
ജനസ്വാധീനം തെളിയിക്കും: ജോസ് കെ. മാണി
കോട്ടയം: കേരളരാഷ്ട്രീയത്തിൽ കേരള കോണ്ഗ്രസ് എം നിലപാട് നിർണായകമെന്നു തെളിയിക്കുന്നതായിരിക്കും കോട്ടയത്ത് നടക്കുന്ന മഹാസമ്മേളനമെന്നു പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതിയുടെ ചെയർമാൻ കൂടിയായ ജോസ് കെ.മാണി എംപി. പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനത്താൽ ആർജിതമായ ജനസ്വാധീനവും രാഷ്ട്രീയക്കരുത്തും സമ്മേളനത്തിൽ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
14 ജില്ലകളിൽനിന്നുമായി ലക്ഷത്തിലേറെപ്പേരാണ് ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മലബാർ മേഖലയിൽനിന്നുള്ള പ്രവർത്തകർ ഇന്നു രാവിലെ തന്നെ കോട്ടയത്തു എത്തിച്ചേരും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ കോടിമതയിൽനിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിന്റെ സമീപത്തെ റോഡിൽനിന്നും കാസർകോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നുള്ളവർ എസ്.എച്ച്. മൗണ്ടിൽനിന്നുമാണു സമ്മേളനവേദിയായ നെഹ്റുസ്റ്റേഡിയത്തിലേയ്ക്കെത്തുന്നത്.
ഗതാഗതനിയന്ത്രണം ഇങ്ങനെ
കോട്ടയം: ചങ്ങനാശേരിയിൽ നിന്നും കോട്ടയത്തേക്കു വരുന്ന സ്വകാര്യ ബസുകൾ ഒഴികെയുള്ള ഭാരവാഹനങ്ങൾ ചിങ്ങവനം ഗോമതിക്കവലയിൽ നിന്നു തിരിഞ്ഞ് പാക്കിൽ-കടുവാക്കുളം -പുതുപ്പള്ളി മണർകാട് -തിരുവഞ്ചൂർ -ഏറ്റുമാനൂർ വഴി പോകണം.
ഏറ്റുമാനൂരിൽ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവാഹനങ്ങൾ ഏറ്റുമാനൂർ പേരൂർ കവലയിൽ നിന്നും തിരിഞ്ഞ് തിരുവഞ്ചൂർ-മണർകാട് -പുതുപ്പള്ളി -ഞാലിയാകുഴി -തെങ്ങണ -ചങ്ങനാശേരി വഴി പോകണം.
കെകെ റോഡിൽ നിന്നും കോട്ടയത്തേക്കുള്ള സർവീസ് ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ വടക്കോട്ട് പോകേണ്ടവ മണർകാട് - ഏറ്റുമാനൂർ വഴിയും തെക്കോട്ട് പോകേണ്ടവ മണർകാട് -പുതുപ്പള്ളി റോഡിലൂടെയും പോകണം.
ഏറ്റുമാനൂരിൽ നിന്നും എംസി റോഡ് വഴി കോട്ടയം ടൗണിലേയ്ക്കുള്ള ബസുകൾ നാഗന്പടം സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിച്ച് അവിടെ നിന്നും തിരികെ പോകണം. കുമരകം ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് തിരുവാതുയ്ക്കൽ കാരാപ്പുഴ വഴി പുളിമൂട് ജംഷനിൽ എത്തി റോഡ് ക്രോസ് ചെയ്ത് കെഎസ്ആർടിസി വഴി കോടിമത മാർക്കറ്റ് റോഡിലെത്തി പുതുപ്പള്ളി -ചങ്ങനാശേരി ഭാഗത്തേക്കു പോകുകയും, ബേക്കർ ജംഗ്ഷനിൽ വരുന്ന വാഹനങ്ങൾ സിഎംഎസ്, ഇല്ലിക്കൽ ഭാഗത്തേക്കും പോകണം. നാളെ ഉച്ചകഴിഞ്ഞ് ഒന്നു മുതൽ രാത്രി ഒന്പതു വരെ ഭാരവണ്ടികൾക്ക് ടൗണിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കെ കെ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ റബർ ബോർഡ് ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിൽ എത്തി കെകെ റോഡിൽ പ്രവേശിക്കണം.