അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ദീർഘകാലമായി കസ്റ്റഡിയിൽ തുടരുകയാണെന്നും വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കപ്പെടുന്നില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ അഭിഭാഷകൻ വാദിച്ചത്.