ചെറുതോണി: ക്രിസ്മസ് പുതുവൽസരത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. ജനുവരി 10 വരെ ദിവസവും രാവിലെ ഒൻപതുമുതൽ വൈകുന്നരം അഞ്ചുവരെയാണ് സന്ദർശന സമയം.
മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന പാസ്. ചെറുതോണി അണക്കെട്ടിൽ നിന്നായിരിക്കും പ്രവേശനം. പ്രവേശന കവാടത്തിന് സമീപത്തെ കെഎസ്ഇബി കൗണ്ടറിൽനിന്ന് ടിക്കറ്റ് ലഭിക്കും. ചെറുതോണി അണക്കെട്ട് കണ്ടതിനുശേഷം മൂന്ന് കിലോമീറ്റർ റോഡിലൂടെ നടന്നുവേണം ഇടുക്കി ആർച്ച്ഡാമിൽ എത്താൻ. ഇലക്ട്രിക് കാർ സൗകര്യവുമുണ്ട്. 50 രൂപയാണ് ഒരാൾക്ക് ചാർജ്.
മൊബൈൽ ഫോണ്, കാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇവ ടിക്കറ്റ് കൗണ്ടറിൽ സൂക്ഷിക്കുവാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സഞ്ചാരികളെ മെറ്റൽ ഡിറ്റക്ടറിലൂടെ കടത്തിവിട്ട് പോലീസ് ദേഹപരിശോധനയും നടത്തിയാണ് ഡാമിലേക്ക് പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞവർഷം അരലക്ഷം സഞ്ചാരികളാണ് എത്തിയത്.