തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിനു കീഴിലുള്ള ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളെ അതതു ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും ജോലി ചെയ്ത ദിവസ വേതനക്കാരെ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കാനും ഉത്തരവുണ്ട്.
2017 ഡിസംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കപ്പെട്ടവരെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഫാമുകളില്‍ നിയമിക്കപ്പെട്ടവരെയും അതതു ഫാമുകളിലെ സ്ഥിരം തൊഴിലാളികളുടെ ഒഴിവുകളില്‍ നിലവിലെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തും. എല്ലാ പുരുഷ കാഷ്വല്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തിയതിനുശേഷവും സ്ഥിരം പുരുഷ തൊഴിലാളികളുടെ ഒഴിവുകള്‍ ബാക്കിയുണ്ടെങ്കില്‍ സ്ഥിരം നിയമനം ലഭിക്കാത്ത സ്ത്രീ കാഷ്വല്‍ തൊഴിലാളികളെ അവര്‍ക്കു സമ്മതമാണെങ്കില്‍ ബന്ധപ്പെട്ട ഫാം കൗണ്‍സിലിന്റെ അംഗീകാരത്തോടെ സ്ഥിരംനിയമനം നല്‍കാം. ഇതേ മാനദണ്ഡം പുരുഷ തൊഴിലാളികളുടെ കാര്യത്തിലും ബാധകമാണ്. ഇക്കാര്യത്തില്‍ ഫാം കൗണ്‍സില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേര്‍ന്നു തീരുമാനമെടുക്കണം.
നൂറുകണക്കിനു ഫാം തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.