കൊച്ചി: ഹാരിസണ്‍സ് മലയാളം കമ്പനിയുമായി ബന്ധപ്പെട്ട ഭൂമിക്കേസുകൾ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കാൻ നിർദേശം നൽകി. ഹാരിസണ്‍ മലയാളം അധികൃതർ സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് സമർപ്പിച്ചിരിക്കുന്ന പത്തോളം ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ഹൈക്കോടതിയിലുള്ളത്.
ഹാരിസണ്‍സ് ഭൂമിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ഹൈക്കോടതിയിലുള്ളത്.
ഹാരിസണ്‍സ് ഭൂമിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിച്ചത്.