കൊച്ചി: എറണാകുളം ലിസി ആശുപത്രിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സിന്റെ (എൻഎബിഎച്ച്) അംഗീകാരം. ആതുരശുശ്രൂഷാരംഗത്തെ സമഗ്രമായ മികവിനെ അടിസ്ഥാനമാക്കിയാണ് അംഗീകാരം.
ഇതിനോടനുബന്ധിച്ച് ആശുപത്രിയിൽ നടന്ന പൊതുസമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ആശുപത്രി രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ലിസിയെ സ്നേഹിക്കുന്ന പ്രഗല്ഭരായ ഡോക്ടർമാരുടെ നിസ്തുലമായ സേവനവും ജീവനക്കാരുടെ സമർപ്പണ മനോഭാവവുമാണ് ഈ ആതുരാലയത്തിന്റെ വലിയ കരുത്തെന്ന് കർദിനാൾ പറഞ്ഞു.
എൻഎബിഎച്ച് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിലിനു കർദിനാൾ കൈമാറി. ആശുപത്രി ചെയർമാനും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനുമായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. എല്ലാ വിഭാഗം ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങൾ ലിസി ആശുപത്രിയുടെ വളർച്ചയിലും അംഗീകാരത്തിലും പ്രധാന പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ പുതുക്കിയ വെബ്സൈറ്റിന്റെയും ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം അതിരൂപത പ്രോ വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ വടക്കുംപാടൻ നിർവഹിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്, ആശുപത്രി ബോർഡ് മെംബർ ഡോ. ബാബു പാലാട്ടി, നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി എന്നിവർ പ്രസംഗിച്ചു.