തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത പ്രസിഡന്റ് രാഹുൽ ഗാന്ധി ഏകദിന സന്ദർശനത്തിനായി ഇന്നു തിരുവനന്തപുരത്ത് എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് പടയൊരുക്കം മാർച്ചിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന രാഹുൽ ഗാന്ധി ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറ, വിഴിഞ്ഞം പ്രദേശങ്ങളും സന്ദർശിക്കും.
രാവിലെ 11ന് തിരുവനന്തപുരത്തു വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധി 11.30 ന് ഓഖി ദുരന്തമേഖലകളായ പൂന്തുറയും 12 ന് വിഴിഞ്ഞവും സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ കന്യാകുമാരിയിലെ ചിന്നത്തുറയിലെത്തും. 1.45ന് സെന്റ് ജൂഡ്സ് കോളജ് ഗ്രൗണ്ടിൽ മത്സ്യത്തൊഴിലാളികളെ കാണും.
2.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തും. 3.45ന് തൈക്കാട് പോലീസ് ഗ്രൗണ്ടിൽ ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷച്ചടങ്ങിൽ പങ്കെടുക്കും. 5.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ പടയൊരുക്കം സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും. രാത്രിയോടെ അദ്ദേഹം കേരളത്തിൽനിന്നു മടങ്ങും.