കൂത്താട്ടുകുളം: അച്ചടക്കമുള്ള ജീവിതശൈലി കാൻസർരോഗത്തെ പ്രതിരോധിക്കുമെന്നു പ്രഫ. കെ.വി. തോമസ് എംപി. കാൻസർ ബോധവത്കരണ സന്ദേശവുമായി ദീപിക, സർഗക്ഷേത്ര-മെഡിമിക്സ്, ലോകമലയാളി കൗണ്‍സിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാൻസർ ഡിറ്റെക്ഷൻ ക്യാന്പ് ഓണ്‍ വീൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തിൽ രോഗം കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ഫലപ്രദമായ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.വിദ്യാർഥികളിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വർധിച്ചുവരുന്നുണ്ട്. ഇതു കാൻസർ സാധ്യത വർധിപ്പിക്കുന്നു. കാൻസർ രോഗത്തിനെതിരായി യുവജനങ്ങൾ ഒരുമിക്കണം. രോഗികൾക്കു കീമോ തെറാപ്പി ചികിത്സ മൂലം തലയിലെ മുടി നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരക്കാർക്കു വിഗ് നിർമിക്കുന്നതിനു കേശദാനം നടത്താൻ പെണ്‍കുട്ടികൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളിൽ സാമൂഹ്യപ്രതിബദ്ധത ഊട്ടിവളർത്താൻ സർഗക്ഷേത്ര നടത്തുന്ന ഇത്തരം പദ്ധതികൾ ഏറെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം 200 സ്കൂളുകളിൽ കാൻസർ ബോധവത്കരണ പരിപാടി സംഘടിപ്പാക്കാനായി. ഇതിൽ ദീപികയുടെ പങ്കാളിത്തം ഏറെ അഭിമാനാർഹമാണ്. ചികിത്സയേക്കാൾ ഏറെ ഫലപ്രദമാണു ബോധവത്കരണമെന്നും അദ്ദേഹം പറഞ്ഞു.
കാൻസർ ബോധവൽക്കരണ പരിപാടി ക്യാപ് അറ്റ് കാന്പസിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിപാടി ഇന്നു സമാപിക്കും. ഇതോടനുബന്ധിച്ചു സൗജന്യ മാമോഗ്രാം ടെസ്റ്റും പൊതുജനങ്ങൾക്കായി നടത്തുന്നുണ്ട്. മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിജി നടുവിലേത്തറയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സർഗ ക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സിഎംഐ, ഫാ. ജോർജ് മറ്റത്തിൽ സിഎംഐ, ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.