തിരുവനന്തപുരം: ഇടമലയാർ ഉൾ വനങ്ങളിലെ വാരിയം കോളനിയിൽ താമസിക്കുന്ന മുതുവാൻ-മന്നാൻ വിഭാഗത്തിൽ പെടുന്ന എട്ട് ആദിവാസി സെറ്റിൽമെന്റുകളിലെ 67 കുടുംബങ്ങൾക്ക് ഉൾവനത്തിലെ ഒറ്റപ്പെട്ട അവസ്ഥയും ജീവിത സൗകര്യങ്ങളുടെ അപര്യാപ്തതയും വന്യമൃഗങ്ങളുടെ ശല്യവും കണക്കിലെടുത്ത് ഇവരെ പന്തപ്രയിലെ ഉരുളൻ തണ്ണിതേക്ക് പ്ലാന്റേഷനിലേക്ക് പുനരധിവസിപ്പിക്കുന്നതിനു തീരുമാനിച്ചു.