തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്കു സ്ഥലം വാങ്ങാനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർമാർക്കു കൂടുതൽ അധികാരം നൽകി.
ഭൂരഹിതരായ മത്സ്യത്തൊഴിലാളികൾക്കു സ്ഥലം വാങ്ങി നൽകുന്നതും സ്ഥലം വാങ്ങി വീടു നിർമിച്ചു നൽകുന്നതുമായ രണ്ടു പദ്ധതികളാണ് ഫിഷറീസ് വകുപ്പു നടപ്പാക്കി വരുന്നത്. രണ്ടു പദ്ധതിക്കും സ്ഥലം ആവശ്യമാണ്. ജില്ലാ തലത്തിൽ കളക്ടർമാർ അധ്യക്ഷരായുള്ള സമിതിക്കാണു സ്ഥലം വാങ്ങുന്നതിന്റെ ചുമതല.
എന്നാൽ, കമ്പോള വില വർധിക്കുന്നത് അനുസരിച്ച് സ്ഥലത്തിന്റെ വില വർധിപ്പിച്ചു നൽകുന്നതിനു കളക്ടർമാർക്ക് അധികാരമില്ലായിരുന്നു. നിശ്ചിത ശതമാനത്തിനു മുകളിലുള്ള വർധനയ്ക്കു ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന തല സമിതി മുമ്പാകെ പോകണം.