കോഴിക്കോട്: മൂന്ന് ദിവസത്തിനകം രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍. ഭാവി കാര്യങ്ങൾ ശരദ് യാദവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കോഴിക്കോട്ടു ചേര്‍ന്ന ജെഡിയു സംസ്ഥാന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.
നീതീഷ് കുമാർ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയാലും എംപി സ്ഥാനം രാജിവയ്ക്കും. നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല. എസ്ജെഡി പിരിച്ചുവിട്ടതു തെറ്റായെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി ഉണ്ടാക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പാര്‍ട്ടി പ്രതിസന്ധിയിലാണെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സാഹചര്യങ്ങള്‍ സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാര്‍ട്ടിയുടെ പോഷക സംഘടനാ നേതാക്കളും ഇന്നലെ ചേര്‍ന്ന യോഗത്തിൽ പങ്കെടുത്തു.