തിരുവനന്തപുരം: തൃശൂർ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഇടവകകളിൽ നിന്നു ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ കന്യാകുമാരി ജില്ലയിലെ തൂത്തൂർ മേഖലയിൽ വിതരണം ചെയ്തു.
15 ടണ്‍ ഭക്ഷ്യധാന്യവുമായി ഫാ. ഡേവിഡ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെ വെള്ളയമ്പലം ബിഷപ്സ് ഹൗസിനോടു ചേർന്നുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ് )ഓഫീസിലെത്തി.
ആർച്ച് ബിഷപ് ഡോ. സൂസപാക്യവുമായി കൂടിക്കാഴ്ച നടത്തി.കന്യാകുമാരി ജില്ലയിലെ തൂത്തൂർ തീരഗ്രാമങ്ങളിൽ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപെട്ട മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഫാ. ഡേവിഡ് ചിറമ്മലിന്റെ നേതൃത്വത്തിൽ ടിഎസ്എസ്എസിന്റെ സഹകരണത്തോടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. വീട്ടാവശ്യത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ, ബക്കറ്റ് തുടങ്ങിയ ഉപകരണങ്ങൾ, കേക്കുകൾ എന്നിവ ഉൾപ്പെട്ട സാധനങ്ങളാണ് വിതരണം ചെയ്തത്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഭാഗമാണ് കന്യാകുമാരി ജില്ലയിൽപെട്ട മത്സ്യതൊഴിലാളി മേഖലയായ തൂത്തൂർ ഫെറോന.