കോട്ടയം: കേരള കോണ്‍ഗ്രസ് -എം മഹാസമ്മേളനത്തിന്റെ തുടക്കം കുറിച്ചു ഇന്നു വൈകുന്നേരം അഞ്ചിനു കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പാർട്ടി ചെയർമാൻ കെ.എം. മാണി പതാക ഉയർത്തും. സമ്മേളനത്തിനു മുന്നോടിയായി ഇന്നു ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ വിളംബര ഇരുചക്രവാഹന റാലിയും നടക്കും.
യൂത്ത്ഫ്രണ്ട് -എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം നേതൃത്വം കൊടുക്കുന്ന വിളംബര റാലി നഗരത്തിൽ സംഗമിക്കും. വൈകുന്നേരം നാലിനു പോലീസ് പരേഡ് ഗ്രൗണ്ടിൽ കേരള കോണ്‍ഗ്രസ് വൈസ് ചെയർമാൻ ജോസ്.കെ.മാണി എംപി ഫ്ളാഗ് ഓഫ് ചെയ്യും.യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ മുഖ്യ പ്രഭാഷണം നടത്തും. ഈ റാലി നാഗന്പടം നെഹ്റു സ്റ്റേഡിയത്തിൽ എത്തുന്നതോടെ സമ്മേളത്തിനു തുടക്കമാവും.
നാളെ ഉച്ചകഴിഞ്ഞു മൂന്നിനു ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും. നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം പാർട്ടി ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. 16 നു രാവിലെ 10നു ഐഡ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും നടക്കും.
സമ്മേളത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വിളംബര ജാഥ നഗരം കീഴടക്കി. കേരള കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ കെടിയുസി എമ്മിന്റെ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നൂറുകണക്കിനു ഓട്ടോറിക്ഷാ തൊഴിലാളികൾ പങ്കെടുത്ത വിളംബര ഘോഷയാത്ര നടന്നത്. ഘോഷയാത്ര കോടിമതയിൽ ജോയി ഏബ്രഹാം എംപി ഉദ്ഘാടനം ചെയ്തു.