തിരുവനന്തപുരം : നാടൻ പശുവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനായി കെഎൽഡി ബോർഡ് ഏർപ്പെടുത്തിയ സംസ്ഥാനതല കാമധേനു, ഗോപാൽരത്ന പുരസ്കാരങ്ങൾ മൃഗസംരക്ഷണ മന്ത്രി കെ. രാജു പ്രഖ്യാപിച്ചു.
കാമധേനു അവാർഡിനു പാലക്കാട് ജില്ലയിലെ പട്ടാന്പി മോഴികുന്നത്ത് മനയിൽ എം. ബ്രഹ്മദത്തൻ നടത്തുന്ന മോഴിക്കുന്നം വെച്ചൂർ ഫാം ഗോശാലയും ഗോപാൽരത്ന അവാർഡിനു കോട്ടയം ജില്ലയിലെ മുണ്ടിയപ്പള്ളിയിൽ ടി.കെ. വിനോദ് കുമാറും അർഹനായി.
നാടൻ ജനുസിൽപ്പെട്ട വർഗഗുണമുള്ള ഉരുക്കളെ ശാസ്ത്രീയമായി പരിപാലിക്കുന്ന സംഘടനകൾ, സൊസൈറ്റികൾ, കർഷക കൂട്ടായ്മകൾ എന്നിവയിൽ മികച്ചതിനാണ് കാമധേനു അവാർഡ് നൽകുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്. രാജ്യത്തെ അംഗീകൃത നാടൻ ജനുസുകളെ ശാസ്ത്രീയമായി സംരക്ഷിച്ചു പോരുന്ന കർഷകർക്കുള്ള പ്രത്യേക പുരസ്കാരമാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ ഗോപാൽരത്ന.