കൊച്ചി: ഇന്ധനവില വർധനയ്ക്കെതിരേ ഒക്ടോബർ 16നു യുഡിഎഫ് നടത്തിയ ഹർത്താലിനെതിരേ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
ഹർജി പരിഗണിക്കവെ എന്തുകൊണ്ടു രമേശ് ചെന്നിത്തലയെ മാത്രം എതിർകക്ഷിയാക്കി എന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഹർത്താൽ നടത്തുന്നില്ലേ എന്നും ഹൈക്കോടതി ഇന്നലെ വാക്കാൽ ചോദിച്ചു.
തുടർന്നാണു വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി ഹർജി പിന്നീടു പരിഗണിക്കാനായി മാറ്റിയത്. ചങ്ങനാശേരി മാടപ്പള്ളി പഞ്ചായത്തംഗമായ സോജൻ പവിയാനോസ് നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.