തിരുവനന്തപുരം: കാലഹരണപ്പെട്ട മൂന്ന് ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോടു ശിപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിൽ നിയമ ഭേദഗതി ഓർഡിനൻസ്, പ്രഫഷണൽ കോളജ് റഗുലേഷൻ ഓഫ് അഡ്മിഷൻ(മെഡിക്കൽ കോളജ്) ഭേദഗതി ഓർഡിനൻസ്, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ സുഗമമാക്കൽ ഓർഡിനൻസ് എന്നിവയാണ് വീണ്ടും ഇറക്കുക. സോളർ കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്തു വയ്ക്കുന്നതിനു കഴിഞ്ഞ മാസം ഒൻപതിന് നിയമസഭാ സമ്മേളനം ചേർന്നതിനെ തുടർന്നു കാലഹരണപ്പെട്ട ഓർഡിനൻസുകളാണിത്. അടുത്ത മാസം 19 മുതൽ നിയമസഭാ സമ്മേളനം വീണ്ടും ചേരാൻ ആലോചിക്കുന്നുണ്ട്.