കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയുടെ സുവർണ ജൂബിലി ആഘോഷം 15, 16 തീയതികളിൽ ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടക്കും.
വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ.വി. തോമസ് എംപി, ഐസിഎഐ പ്രസിഡന്റ് നിലേഷ് എസ്. വികാംസേ എന്നിവർ വിശിഷ്ടാതിഥികളാകും. ഐസിഎഐ കേന്ദ്ര കൗണ്‍സിലംഗം ബാബു ഏബ്രഹാം കള്ളിവയലിൽ, സിപിഇ കമ്മിറ്റി ചെയർമാൻ വിജയ് കുമാർ ഗുപ്ത, റീജണൽ കൗണ്‍സിൽ അംഗം ജോമോൻ കെ. ജോർജ് എന്നിവർ പ്രസംഗിക്കും. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിക്കും.
സുവർണ ജൂബിലിയോടനുബന്ധിച്ചു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററുമായി ചേർന്ന് 18നും 30നും മധ്യേ പ്രായമുള്ളവർക്കായി നടപ്പാക്കുന്ന കർത്തവ്യ കാൻസർ കെയർ പദ്ധതി, നിലേഷ് വികാംസേയിൽനിന്ന് ആദ്യ ചെക്ക് സ്വീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സുവർണ ജൂബിലി സ്മാരക പോസ്റ്റൽ കവറിന്റെ പ്രകാശനവും രക്തദാനത്തിനുള്ള വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഉണ്ടാകുമെന്ന് ഐസിഎഐ എറണാകുളം ശാഖാ ചെയർമാൻ ലൂക്കോസ് ജോസഫ്, സെക്രട്ടറി ജേക്കബ് കോവൂർ, കേന്ദ്ര കൗണ്‍സിലംഗം ബാബു ഏബ്രഹാം കള്ളിവയലിൽ എന്നിവർ അറിയിച്ചു.