കൊച്ചി : ഫോണ്കെണികേസിൽ മുൻമന്ത്രി എ.കെ. ശശീന്ദ്രനെതിരേ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ പരാതിയും ഇതിലെ തുടർ നടപടികളും റദ്ദാക്കാൻ പരാതിക്കാരി നൽകിയ ഹർജിയിൽ അന്വേഷണ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് ഹാജരാക്കാൻ ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു.
ഹർജി 2018 ജനുവരി അഞ്ചിന് പരിഗണിക്കാൻ മാറ്റി. അഭിമുഖം എടുക്കാൻ എത്തിയ തന്നോട് അദ്ദേഹം മോശമായി പെരുമാറി എന്നാരോപിച്ചാണ് ചാനൽ പ്രവർത്തകയായ ഹർജിക്കാരി പരാതി നൽകിയത്. ഈ കേസ് അവസാനിപ്പിക്കണമെന്നാണ് ഹർജിക്കാരിയുടെ ഇപ്പോഴത്തെ ആവശ്യം.