തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യത്തെ സന്ദർശിച്ചു ചർച്ച നടത്തി. വെള്ളയമ്പലം ബിഷപ്സ് ഹൗസിലെത്തിയാണ് അദ്ദേഹം ആർച്ച് ബിഷപ്പിനെ കണ്ടത്. ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഡിഎഫിന്റെ പൂർണ പിന്തുണ പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തു.
ഡിസംബർ 14നു തിരുവനന്തപുരത്തെത്തുന്ന നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങൾ സന്ദർശിക്കുന്ന വിവരം രമേശ് ചെന്നിത്തല അദ്ദേഹത്തെ അറിയിച്ചു. വികാരി ജനറാൾ മോണ്‍. യൂജിൻ പെരേരയും ചർച്ചയിൽ പങ്കെടുത്തു.