തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ നല്കുന്ന ചാൻസലേഴ്സ് അവാർഡിനു കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി( കുസാറ്റ്) യെ തെരഞ്ഞെടുത്തു. അഞ്ചു കോടി രൂപയാണ് അവാർഡ് തുക. എമേർജിംഗ് യംഗ് യൂണിവേഴ്സിറ്റിക്കുള്ള ഒരു കോടി രൂപയുടെ അവാർഡിനു കേരള വെറ്ററിനറി സർവകലാശാലയെയും തെരഞ്ഞെടുത്തു.
വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ആകെ 750 മാർക്കാണ് മികച്ച സർവകലാശാലയെ തെരഞ്ഞെടുക്കുന്നതിനു മാനദണ്ഡമാക്കിയത്. കുസാറ്റ് 499.51 മാർക്ക് നേടിയപ്പോൾ വെറ്ററിനറി സർവകലാശാല 374.74 പോയിന്റ് നേടിയാണ് എമേർജിംഗ് യംഗ് യൂണിവേഴ്സിറ്റിക്കുള്ള അവാർഡ് സ്വന്തമാക്കിയത്. സർവകലാശാലയുടെ പാഠ്യ- പാഠ്യേതര രംഗങ്ങളിലെ മികവുകൾ പരിഗണിച്ചാണ് അവാർഡ് നിർണയിക്കുന്നത്. സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണം അവാർഡിനായി അപേക്ഷ സമർപ്പിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുരേഷ് ദാസ്, പ്രഫ. കുൽഭൂഷൻ ബലോണി, പ്രഫ. വി.രാമകൃഷ്ണൻ, ഡോ. റോസ് വർഗീസ്, ഡോ. ദേവേന്ദ്രകുമാർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാർഡിന് അർഹരായ സർവകലാശാലകളെ തെരഞ്ഞെടുത്തത്. ഈ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുമായി ഇന്നലെ ഗവർണർ നേരിട്ടു കൂടിക്കാഴ്ച നടത്തുകയും തുടർന്നു അവാർഡ് പ്രഖ്യാപനം നടത്തുകയുമായിരുന്നു.