+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​എ​സ്എ​സ് ക്യാ​ന്പുകൾ ക്രി​സ്മ​സ് ദി​ന​ത്തി​ൽ ഒ​ഴി​വാ​ക്ക​ണ​ം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീ​​​മി​​​ന്‍റെ സ​​​ഹ​​​വാ​​​സ ക്യാ
എ​ൻ​എ​സ്എ​സ് ക്യാ​ന്പുകൾ ക്രി​സ്മ​സ് ദി​ന​ത്തി​ൽ  ഒ​ഴി​വാ​ക്ക​ണ​ം: ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ്
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീ​​​മി​​​ന്‍റെ സ​​​ഹ​​​വാ​​​സ ക്യാ​​​ന്പ് ന​​​ട​​​ത്താ​​​നു​​​ള്ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന​​​സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ല​​​വി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് ഡി​​​സം​​​ബ​​​ർ 23നോ 24​​​നോ സ​​​പ്ത​​​ദി​​​ന സ​​​ഹ​​​വാ​​​സ ക്യാ​​​ന്പ് ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ക്യാ​​​ന്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ഗ്രേ​​​സ് മാ​​​ർ​​​ക്കും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കി​​​ല്ല. ഇ​​​തു​​മൂ​​​ലം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ക്രി​​​സ്മ​​​സ് തി​​​രു​​​ക്ക​​​ർ​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

ഡി​​​സം​​​ബ​​​ർ 26നു ​​​ക്യാ​​​ന്പ് ആ​​​രം​​​ഭി​​​ച്ചാ​​​ൽ മ​​​തി എ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം നി​​​ർ​​​ദേ​​​ശം. ഇ​​ത്ത​​വ​​ണ​​ത്തെ ഉ​​​ത്ത​​​ര​​​വ് ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു ക്രി​​​സ്മ​​​സ് ആ​​​ച​​​ര​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മു​​​ണ്ടാ​​​കാ​​​ത്ത വി​​​ധം ക്യാ​​​ന്പു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള സാ​​​വ​​​കാ​​​ശം ഓ​​​രോ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കും കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന​​​സ​​​മി​​​തി യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ, ജോ​​​സ് ആ​​​ന്‍റ​​​ണി, എം.​​​ആ​​​ബേ​​​ൽ, ഡി.​​​ആ​​​ർ.​​​ജോ​​​സ്, ഷാ​​​ജി മാ​​​ത്യു, ജെ​​​യിം​​​സ് കോ​​​ശി, മാ​​​ത്യു ജോ​​​സ​​​ഫ്, സി​​​ബി വ​​​ലി​​​യ​​​മ​​​റ്റം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.