കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2016-ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് മലയാള മനോരമയിലെ എ.എസ്. ഉല്ലാസ് അർഹനായി. മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് മംഗളം ലേഖകൻ വി.പി. നിസാർ നേടി. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നന്പ്യാർ അവാർഡിന് കേരളഭൂഷണം എക്സിക്യുട്ടീവ് എഡിറ്ററായ കെ.എം. സന്തോഷ്കുമാറിനാണ്.
മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡ് മെട്രോ വാർത്ത ചീഫ് ഫോട്ടോഗ്രഫർ മനു ഷെല്ലി നേടി. മികച്ച ദൃശ്യമാധ്യമ പ്രവർത്തനത്തിനുള്ള കേരള മീഡിയ അക്കാദമി അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ സലാം പി. ഹൈദ്രോസ് അർഹനായി. മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ് മാതൃഭൂമി കളമശേരി ലേഖകൻ എൻ.പി. ഹരിദാസിനാണ്.