തിരുവനന്തപുരം : ശുദ്ധജലവിതരണവും മലിനജല സംസ്കരണ സംവിധാനവും ആധുനികവത്കരിക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും യുവജനങ്ങളുടെ നൂതന ആശയങ്ങൾ വാട്ടർ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ ഉപയോഗപ്പെടുത്തുന്നതിന് പര്യവേക്ഷണം നടത്തുന്നു. താത്പര്യമുള്ള വ്യക്തികൾ/സംരംഭകത്വർ/സ്ഥാപനങ്ങൾ എന്നിവയ്ക്കു പരിഹാരങ്ങൾ നിർദേശിക്കാനും ഒരു വെബ് പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. താത്പര്യമുള്ളവർ ഉടൻ തന്നെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.