തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ 31നകം നികുതി കുടിശിക അടയ്ക്കാം. 2017 മാര്‍ച്ച് 31ല്‍ അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള എല്ലാ വാഹന ഉടമകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.