തിരുവനന്തപുരം/കൊച്ചി: ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു മരിച്ച മൂന്നു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾകൂടി ഇന്നലെ കണ്ടെത്തി. നാവിക-തീര സേനകൾ നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. ഇതോടെ മരണമടഞ്ഞവരുടെ എണ്ണം 46 ആയി.
വിഴിഞ്ഞത്തുനിന്നു തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ഒരു മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആഴക്കടലിൽനിന്നു കപ്പൽ മാർഗമാണു മൃതദേഹം വിഴിഞ്ഞത്ത് എത്തിച്ചത്.
നാവികസേനയുടെ തെരച്ചിൽവിമാനമായ ഹെർക്കുലീസ് ഇന്നലെ ഡൽഹിയിലേക്കു മടങ്ങി. ഇന്നു തിരിച്ചെത്തുമെന്നു സേനാവൃത്തങ്ങൾ അറിയിച്ചു.
റവന്യു വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ ഓഖി ചുഴലിക്കാറ്റിൽ മരിച്ചവർ 43 പേരാണ്. 95 പേരെ കാണാനില്ലെന്നും 2824 പേരെ രക്ഷപ്പെടുത്തിയെന്നുമാണ് റവന്യു വകുപ്പ് ഇന്നലെ പുറത്തുവിട്ട കണക്ക്. കാണാതായവർ ഇരുന്നൂറിലധികമാണെന്നു തിരുവനന്തപുരം അതിരൂപത വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരിച്ചറിയാത്ത ഒമ്പതു മൃതദേഹങ്ങൾ ഉണ്ട്.
ഇന്നലത്തേതുൾപ്പെടെ കൊച്ചിയിൽ എത്തിച്ച മൃതദേഹങ്ങളുടെ എണ്ണം ഇതോടെ എട്ടായി. ഇതിൽ രണ്ടു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശികളായ മുത്തപ്പൻ (48),വിൽസണ് (48) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഇന്നലെ 111 പേർ തിരിച്ചെത്തി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെത്തുടർന്നു കടലിലകപ്പെട്ട 111 പേർ കൂടി ഇന്നലെ തിരിച്ചെത്തി. കൊച്ചിയിൽനിന്നു പോയവരാണിവർ. ആകെ തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം 213 ആയി. ആകെ 2312 മത്സ്യത്തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തി.