കൊച്ചി: വീടിനു സുരക്ഷയൊരുക്കാൻ നിയോഗിക്കപ്പെട്ട പോലീസുകാരുടെ ടെന്റ് കത്തിച്ച കേസിൽ നെയ്യാറ്റിൻകര മുൻ എംഎൽഎ ആർ. ശെൽവരാജിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഗൗരവമേറിയ സംഭവമാണിതെന്നും അന്വേഷണവുമായി ശെൽവരാജ് സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സിപിഎം വിട്ടു മറ്റൊരു പാർട്ടിയിലെത്തിയ ശെൽവരാജിനു ഭീഷണിയുണ്ടെന്നു വിലയിരുത്തി സർക്കാർ അദ്ദേഹത്തിന്റെ വീടിനു പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. വീടിനു സമീപം ഒരു ടെന്റ് നിർമിച്ചാണു പോലീസ് താമസിച്ചിരുന്നത്. ഭീഷണിയൊഴിഞ്ഞതോടെ പോലീസ് സുരക്ഷ ഒഴിവാക്കി. എന്നാൽ ടെന്റ് മാറ്റിയിരുന്നില്ല. 2013 മാർച്ച് 29നു രാത്രി എട്ടരയോടെ ടെന്റ് കത്തിനശിച്ചു. ഈ സംഭവ ത്തിലാണ് ശെൽവരാജിനെതിരേ പോലീസ് കേസെടുത്തത്.