പൂച്ചാക്കല്‍: ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പൂച്ചാക്കല്‍ ടൗണിന് കിഴക്കുവശമുള്ള വാടകവീട്ടിലായിരുന്നു സംഭവം. നാട്ടിലുള്ള ഭാര്യ രാധയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഉണ്ടായ പ്രകോപനത്തില്‍ കത്തികൊണ്ട് സ്വയം കഴുത്തറുത്ത് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് കൂടെ താമസിക്കുന്നവര്‍ പറയുന്നത്.
നിലവിളി കേട്ട് ചെല്ലുമ്പോള്‍ ചോരയില്‍ കുളിച്ച് നില്‍ക്കുകയായിരുന്ന ഇയാളെ കൂട്ടുകാരും സ്ഥലത്തെത്തിയ പൂച്ചാക്കല്‍ പോലീസും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്നേഹിച്ചു സ്വന്തമാക്കിയ ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നതും, കുട്ടി ജനിച്ചതുമായി ബന്ധപ്പെട്ടുള്ള സംശയം മൂലം ദിവസവും ഫോണ്‍ ചെയ്യുമ്പോള്‍ വഴക്കിടുന്നതും പതിവായിരുന്നതായും കൂടെ താമസിക്കുന്നവര്‍ പറയുന്നു.
രണ്ടുമാസം മാത്രമേ ആയിട്ടുള്ളു ഇയാള്‍ പൂച്ചാക്കല്‍ പാണാവള്ളിയിലുള്ള സലിം എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുവാന്‍ എത്തിയിട്ട്. ജോലി കഴിഞ്ഞ് സ്ഥിരമായി മദ്യപിച്ചിരുന്ന ഇയാള്‍ സംഭവ ദിവസവും ഭാര്യയുമായി ദീര്‍ഘനേരം ബഹളം കൂട്ടിയശേഷമാണ് കൈയിലിരുന്ന കത്തിയെടുത്ത് കണ്ഡനാളം മുറിച്ച് ആത്മഹത്യ ചെയ്തതെന്ന് പോലീസും പറയുന്നു.
മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. ചേര്‍ത്തല ഡിവൈഎസ്പി എ.ജെ. ലാല്‍, കുത്തിയതോട് സിഐ സജീവ്, വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. കൂടെ താമസിക്കുന്ന മരിച്ചയാളുടെ നാട്ടിലെ സുഹൃത്തുക്കളായ 25ഓളം വരുന്ന ബംഗാളി സ്വദേശികളെ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തു വിട്ടയച്ചു. കഴിഞ്ഞദിവസം വിമുക്തഭടന്മാരായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടതുമായി ഇതിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.