കൊച്ചി: കെസിബിസി ഹെൽത്ത് കമ്മീഷനും ജ്യോതിസ് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന കാൻസറിനെതിരെയുള്ള ആശാകിരണം ആൽബം നിർമാണ മത്സരത്തിന്റെ (കരുതൽ - സെർച്ച് ആൻഡ് ലേൺ) പ്രചാരണത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം പിഒസിയിൽ നടന്നു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ ചേർന്നാണു പ്രകാശനം നിർവഹിച്ചത്.
കാൻസർ എന്ത്, ഇതിനുള്ള കാരണങ്ങൾ, പ്രതിവിധികൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ചു 8-21 വയസ്പ്രായമുള്ള കുട്ടികളിലും മുതിർന്നവരിലും അവബോധമുണ്ടാക്കുകയാണ് ആൽബം നിർമാണ മത്സരത്തിന്റെ ലക്ഷ്യം. വിദ്യാർഥികൾ അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹായത്തോടെ കൂട്ടായി ചിന്തിച്ചും ആശയങ്ങൾ രൂപീകരിച്ചുമാണ് ആൽബം ഒരുക്കുന്നത്. യുപി, എച്ച്എസ്, എച്ച്എസ്എസ്, കോളജ് തലങ്ങളിലായി സംസ്ഥാനതലത്തിലാണു മത്സരം നടക്കുന്നത്. ഓരോ ക്ലാസിലെയും കുട്ടികൾ ഒരുമിച്ച് 50-60 പേജുകൾ ഉള്ള ആൽബം തയാറാക്കും. ഉള്ളടക്കത്തിനു പ്രാധാന്യം ലഭിക്കത്തക്ക രീതിയിൽ എഴുതിയും വരച്ചും ചിത്രങ്ങളും സൃഷ്ടികളും ഉൾപ്പെടുത്താം.
ലക്ഷണക്കണക്കിനു വിദ്യാർഥികൾ നേരിട്ടും അതിലധികം മാതാപിതാക്കളും അധ്യാപകരും പരിപാടിയിൽ പങ്കാളികളാകുമെുന്നു പ്രതീക്ഷിക്കുന്നതായി കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടും സെക്രട്ടറി ഫാ. സൈമണ് പള്ളുപ്പേട്ടയും അറിയിച്ചു. മത്സരത്തിനു രജിസ്ട്രേഷൻ സൗജന്യമാണ്. 2018 ജനുവരി രണ്ടിനു മുന്പ് രജിസ്ട്രേഷൻ നടത്തണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സിസ്റ്റർ ക്രിസ്റ്റി മരിയയുമായി (9745174257, christymaria25gmail.com ) ബന്ധപ്പെടണം.