തിരുവനന്തപുരം: അടവിയുടെ ഹരിതമനോഹാരിത ഒപ്പിയെടുത്ത അടവി ഇക്കോ ടൂറിസം പരസ്യചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രസ്ക്ലബിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയാണു പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്.
അടവിയിലെ കുട്ടവഞ്ചി സവാരി, കോന്നിയിലെ ആനക്കൊട്ടിൽ, മുളക്കുടിലുകൾ തുടങ്ങിയവയാണു രണ്ടര മിനിറ്റിനുള്ളിൽ പരസ്യചിത്രം പരിചയപ്പെടുത്തുന്നത്.
ബ്ലെസൻ ആണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്തനംതിട്ട യുവ മീഡിയ ഒരുക്കിയ പരസ്യചിത്രത്തിനായി കാമറ ചലിപ്പിച്ചത് ജെറിൻ ജിയോ ജോസും എഡിറ്റിംഗ് നിർവഹിച്ചത് ടിജോ തങ്കച്ചനുമാണ്. ചിത്രത്തിന്റെ സംഗീതം ഗിരീഷ് ദേവും ശബ്ദമിശ്രണം അനൂപ് ശിവയുമാണ് നിർവഹിച്ചിരിക്കുന്നത്.
പത്തനംതിട്ട ഡിടിപിസി സെക്രട്ടറി എ. ഷംസുദ്ദീൻ, അഭിമന്യൂ ഏക, ജിബിൻ വർഗീസ് ജോണ്, സഹസംവിധായകൻ ഐറിഷ് ഐസക് മാത്യു, പ്രിൻസ് മുട്ടത്തുകുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.