തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദ വാർഷിക പരീക്ഷകൾ നാളെ ആരംഭിക്കും. ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകളാണ് നാളെ തുടങ്ങുന്നത്. ഒന്നു മുതൽ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും. ചോദ്യപേപ്പറുകൾ എല്ലാ സ്കൂളുകളിലും എത്തിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.