തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ തല വീഴ്ചയ്ക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന്മേലുള്ള ലംഘനമാണ് ഇവിടെ നടന്നതെന്നു സംസ്ഥാന മനുഷ്യാവകാശ ആക്ടിംഗ് ചെയർമാൻ കെ. മോഹൻദാസ് ഇന്നലെ ആലപ്പുഴയിൽ പറഞ്ഞു.
അതിനിടെ, ഡിഎൻഎ പരിശോധന വഴി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞ അടിമലത്തുറ ഷിബുഹൗസിൽ ദേവദാസിന്റെ മകൻ സേസിലിന്റെ മൃതദേഹം ഇന്നലെ രാവിലെ ബന്ധുക്കൾ ഏറ്റുവാങ്ങി.തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനി എട്ടു മൃതദേഹങ്ങളാണു തിരിച്ചറിയാനുള്ളത്. 101 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു പോലീസ് പറയുന്നത്.