തിരുവനന്തപുരം: കേരളത്തിലെ ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി അടിയന്തരമായി സന്ദര്‍ശിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം വൈസ് ചെയര്മാന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച സന്ദേശം പ്രധാനമന്ത്രിക്കു നല്കി.
വിവിധ സഭകളുടേയും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെയും ആവശ്യം പരിഗണിച്ച് സന്ദര്‍ശന തീയതി പ്രഖ്യാപിക്കണം. കേരളത്തിലെ മത്സ്യത്തൊഴിലാളിമേഖലകള്ക്ക് കനത്ത ആഘാതം സൃഷ്ടിച്ച ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തെ തടസവാദങ്ങള്‍ ഉന്നയിച്ച് നിരാകരിക്കാന്‍ പാടില്ല. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.