തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്നുള്ള രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ടു ലത്തീൻ കത്തോലിക്കാ സഭ പ്രകടിപ്പിച്ച ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വെള്ളയമ്പലത്ത് ബിഷപ്സ് ഹൗസിലെത്തി ആർച്ച് ബിഷപ് ഡോ. സൂസപാക്യവുമായി നടത്തിയ ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. തെരച്ചിലിനു പോകുന്ന വിമാനങ്ങളിൽ മത്സ്യത്തൊഴിലാളികളെയും ഒപ്പം കൊണ്ടു പോകുന്നുണ്ട്. 150 നോട്ടിക്കൽ മൈൽ വരെ കടന്നു ചെന്ന് വിമാനങ്ങൾ പരിശോധന നടത്തുന്നുണ്ട്. അതി കഠിനമായ രക്ഷാ ദൗത്യത്തിലാണു സേനകൾ ഏർപ്പെട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്ന സമയം വരെ തെരച്ചിൽ നടത്തണമെന്നതു ന്യായമാണ്.
കേന്ദ്രമന്ത്രിതല ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൃഷി മന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പ്രധാനമന്ത്രിയെ ധരിപ്പിക്കും. കണ്ണന്താനം ഉടൻ തിരുവനന്തപുരത്തെത്തി വീണ്ടും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.