പാലാ: സിസ്റ്റർ മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാനന്പാടി അവാർഡ് പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേലിനു സമ്മാനിച്ചു. പാലായിലെ സിഎംസി പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന സമ്മേളനത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് ദാനം നിർവഹിച്ചു.
ഇരുപത്തിയഞ്ചില്‍പരം ഗ്രന്ഥങ്ങളുടെയും അഞ്ഞൂറില്‍പ്പരം ലേഖനങ്ങളുടെയും രചയിതാവായ റവ. ഡോ. മേക്കാട്ടുകുന്നേലിന്റെ സഭാശുശ്രൂഷ പ്രശംസനീയമാണെന്നും സീറോ മലബാര്‍ സഭയുടെ പൈതൃകത്തിലും ചരിത്രത്തിലും അഭിമാനം കൊള്ളുന്ന അദ്ദേഹം ദൈവശാസ്ത്രജ്ഞന് എന്ന നിലയിലും ബൈബിള്‍ പണ്ഡിതന് എന്ന നിലയിലും സഭയ്ക്ക് മുതല്‍ കൂട്ടാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു. റവ. ഡോ. മേക്കാട്ടുകുന്നേല്‍ എഡിറ്റ് ചെയ്തു പ്രകാശനം ചെയ്ത മാര്‍ത്തോമ്മാ മാര്‍ഗം എന്ന ഒറ്റകൃതി കൊണ്ടുതന്നെ ചരിത്രത്തില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയെന്നും മാര്‍ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
വടവാതൂർ സെമിനാരിയിലെ പ്രഫസറും പൗരസ്ത്യ വിദ്യാപീ ഠം പ്രസിഡന്റുമായ റവ.ഡോ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ 1964 ൽ കൊഴുവനാൽ ഇടവകയിൽ ജനിച്ചു. 1989ൽ പൗരോഹിത്യം സ്വീകരിച്ചു. റോമിലും ജറുസലമിലും ബൈബിൾകേന്ദ്രീകൃത പഠനം നടത്തി.
അവാർഡ്ദാന യോഗത്തില്‍ ഫൗണ്ടേഷൻ വൈസ് ചെയര്‍മാനും മദർ പ്രൊവിന്‍ഷ്യലുമായ സിസ്റ്റർ ജയ്സ് സിഎംസി അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ജ്യോതി മരിയ സിഎംസി ബനീഞ്ഞ സ്മാരക പ്രഭാഷണം നടത്തി. ഡോ. കുര്യാക്കോസ് കുമ്പളക്കുഴി, പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ. സെലിന് റോയി, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലർ സിസ്റ്റർ നാന്‍സി ക്ലെയര്‍ സിഎംസി എന്നിവര്‍ പ്രസംഗിച്ചു.
പാലാ മുനിസിപ്പല്ചെയര്പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സെലിന് റോയിയെയും ഇതിനകം 32 അവാര്‍ഡുകള്‍ക്ക് അര്‍ഹനായ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ജോണ്‍ കച്ചിറമറ്റത്തെയും സിസ്റ്റർ ജയ്സ് സിഎംസി പൊന്നാടയണിയിച്ച് ആദരിച്ചു.