കൊച്ചി: ദുബായില്‍ സമാപിച്ച ഏഷ്യ പസഫിക് റീജണിലെ വാതരോഗ ചികിത്സാ വിദഗ്ധരുടെ കോണ്‍ഫറന്‍സില്‍ മലയാളി യുവ ഡോക്ടറുടെ പ്രബന്ധത്തിന് അന്താരാഷ്ട്ര പുരസ്കാരം. ആമവാതത്തിന് ബയോളജിക്കല്‍ തെറാപ്പിയിലൂടെ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാമെന്ന കണ്ടെത്തലിനാണു പുരസ്കാരം.