ഹരിപ്പാട്: സഹായത്തിനു കാത്തുനിൽകാതെ ജിജു ചന്ദ്രൻ യാത്രയായി. നങ്ങ്യാർകുളങ്ങര മാതേപ്പള്ളി കിഴക്കതിൽ (കാട്ടിൽ ലക്ഷം വീട്) ചെല്ലപ്പൻ ആശാരിയുടെ മകൻ ജിജു ചന്ദ്ര (33) നാണ് ഗുരുതരമായ കരൾരോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഓപ്പറേഷന് 30 ലക്ഷം രൂപയോളം കണ്ടെത്താനും അനുയോജ്യമായ കരൾ ദാതാവിനെ കണ്ടെത്താനുമുള്ള ശ്രമങ്ങൾക്കിടയിലാണ് ജിജു മരിച്ചത്. സംസ്കാരം ഇന്നു രാവിലെ പത്തിന് വീട്ടുവളപ്പിൽ ഭാര്യ: രശ്മി, അമ്മ: പങ്കജം.