കൊച്ചി: സമുദായശക്തിയും കൂട്ടായ്മയും വിളിച്ചുപറഞ്ഞു കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃസംഗമവും ഗ്ലോബൽ സമിതി സ്ഥാനാരോഹണവും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രസിഡന്റ് ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്ലോബൽ സമിതിക്കു കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വരാപ്പുഴ മുൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സഭയുടെയും സമുദായത്തിന്റെയും കൂട്ടായ്മയും ഐക്യബോധവും ആഗോളസഭയ്ക്കു മുതൽക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭയുടെ ഈ കൂട്ടായ്മക്കു കൂടുതൽ ആവേശം പകരുന്നതാണു പതിറ്റാണ്ടുകളുടെ പൈതൃകമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾ.
രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ദർശനങ്ങളോടു ചേർന്ന് അല്മായരോടുള്ള സഭയുടെ തുറവിയും ആഭിമുഖ്യവും വളർന്നുവരുന്ന കാലഘട്ടമാണിത്. അല്മായ ശാക്തീകരണത്തിന്റെ നന്മകൾ സഭയിലും സമൂഹത്തിലും സാക്ഷ്യമാകുന്ന തരത്തിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും ശാക്തീകരണവും അല്മായ മുന്നേറ്റവും ലക്ഷ്യമിടുന്ന വിവിധ കർമപദ്ധതികൾ കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റെടുത്തു നടപ്പാക്കുമെന്നു പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
സഭയുടെ ദർശനങ്ങളിലൂന്നി സമുദായബോധ്യങ്ങളോടെ കൂടുതൽ കരുത്തോടും കൂട്ടായ്മയോടും കൂടി അല്മായർ സംഘടിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തോലിക്ക കോണ്‍ഗ്രസ് കർമപദ്ധതി ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേലിനു നൽകി കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പ്രകാശനം ചെയ്തു. മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാർ ജൂലിയോസ്, അങ്കമാലി ഭദ്രാസനം മെത്രാപ്പോലീത്ത മാത്യൂസ് മാർ അപ്രേം തുടങ്ങിയവർ സന്ദേശം നൽകി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ സന്ദേശം ഡയറക്ടർ ഫാ. ജിയോ കടവി വായിച്ചു.
ഭാരവാഹികൾക്കും വർക്കിംഗ് കമ്മിറ്റി അംഗങ്ങൾക്കും ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും വിതരണം ചെയ്തു. കുരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, മുൻ പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, മുൻ ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുൻ പ്രസിഡന്റ് ജേക്കബ് മുണ്ടയ്ക്കൽ, മലങ്കര കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് മോണ്സണ് കെ. മാത്യു, ഷെവ. ഡോ. മോഹൻ തോമസ്, ജോസഫ് മാത്യു പാറേക്കാട്ട്, പി.ടി. ചാക്കോ, മോഹൻ ഐസക്ക്, ഫ്രാൻസിസ് മൂലൻ, ഗ്ലോബൽ സമിതി ട്രഷറർ പി.ജെ. പാപ്പച്ചൻ, വൈസ് പ്രസിഡന്റുമാരായ ഡേവിസ് ഇടക്കളത്തൂർ (ഗൾഫ് റീജണൽ), സാജു അലക്സ് തെങ്ങുംപള്ളിക്കുന്നേൽ (പാലാ), പ്രഫ. ജോയി മൂപ്രപ്പിള്ളിൽ (കോട്ടയം), ജോസ് മേനാച്ചേരി (പാലക്കാട്), ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ), ബോസ് കുര്യൻ (യുഎസ്എ), സെലിൻ സിജോ (കാഞ്ഞിരപ്പിള്ളി), ജോളി ജോസഫ് (കാനഡ), ജോയി പാറേക്കാട്ടിൽ (മുംബൈ), കെ.ജെ. ആന്റണി (താമരശേരി), സെക്രട്ടറിമാരായ പ്രഫ. ജാൻസൻ ജോസഫ് (ചങ്ങനാശേരി), ജോസഫ് മാത്യു പാറേക്കാട്ട് (സിംഗപ്പൂർ), ബിജു കുണ്ടുകുളം (തൃശൂർ), ഡെന്നി കൈപ്പനാനിക്കൽ (ഗൾഫ് റീജണൽ), ജോർജ് കോയിക്കൽ (ഇടുക്കി), ജേക്കബ് ചാക്കത്തറ (ചെന്നൈ), തോമസ് പീടികയിൽ (കോട്ടയം), ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ (കോതമംഗലം), ബെന്നി ആന്റണി (എറണാകൂളം), പീറ്റർ ഞരളക്കാട്ട് ( മാനന്തവാടി), ആന്റണി എൽ. തൊമ്മാന (ഇരിങ്ങാലക്കുട), ബെന്നി മാത്യു (ഗൾഫ് റീജണൽ) എന്നിവർ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ നേതൃസംഗമത്തിൽ പങ്കെടുത്തു.