ഭരണങ്ങാനം: സന്യാസത്തിന്റെ തികവ് രക്തസാക്ഷിത്വമാണെന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റർ റാണി മരിയയെക്കുറിച്ചുള്ള സിന്പോസിയം വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ പ്രായോഗികമാനങ്ങളെക്കുറിച്ച് ഫാ. സേവ്യർ കൊച്ചുറുന്പിൽ കപ്പൂച്ചിനും വടക്കേ ഇന്ത്യൻ പശ്ചാത്തലത്തിൽ മിഷൻപ്രവർത്തനത്തിന്റെ വെല്ലുവിളികളെ സംബന്ധിച്ച് ഫാ. തോമസ് ചെങ്ങനാരിപറന്പിൽ എംഎസ്ടിയും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശംനൽകി. തീർഥാടനകേന്ദ്രം റെക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, തീർഥാടനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ റവ. ഡോ. തോമസ് പാറയ്ക്കൽ, എഫ്സിസി ഭരണങ്ങാനം പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി കല്ലറങ്ങാട്ട്, പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഗ്രേയ്സ് മുണ്ടപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു. അൽഫോൻസാ റെഡിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആൻസൽ മരിയ മോഡറേറ്ററായിരുന്നു.