കാഞ്ഞിരപ്പള്ളി: കുഞ്ഞുങ്ങളുടെ ശാരീരിക വൈകല്യങ്ങൾക്ക് ആശ്വാസം പകരുകയാണ് എഫ്സിസി സന്യാസിനീ സമൂഹം. കുട്ടികളുടെ വളർച്ചാഘട്ടത്തിൽ കണ്ടെത്തുന്ന വിവിധങ്ങളായ ന്യൂനതകൾക്ക് വോയ്റ്റാ തെറാപ്പിയിലൂടെ സൗഖ്യം നൽകുകയാണ് സിസ്റ്റർ മെർലിനും സിസ്റ്റർ റാണിറ്റയും.
കാഞ്ഞിരപ്പള്ളി പാറത്തോട് അസീസി സെന്ററിലും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും ലഭ്യമായ വോയ്റ്റാ തെറാപ്പി ചികിത്സ ഏറെപ്പേർക്ക് ആശ്വാസം പകരുന്നതായി ഇവർ പറഞ്ഞു.
കുഞ്ഞു കരയാതിരുന്നാലോ നിറുത്താതെ കരഞ്ഞുകൊണ്ടിരുന്നാലോ കരുതുക അത് വൈകല്യത്തിന്റെ സൂചനയാകാം. കാഴ്ച, കേൾവി, ശബ്ദം, ശ്രദ്ധ എന്നിവയിൽ അസ്വാഭാവികമായി എന്തു കണ്ടാലും അത് അവഗണിച്ചുകൂടാ. നന്നേ ചെറുപ്പത്തിൽത്തന്നെ ഇതു കണ്ടെത്തിയാൽ ഫിസിയോതെറാപ്പിയുടെ നൂതന സാധ്യതയായ വോയ്റ്റാ തെറാപ്പി ആശ്വാസവും പരിഹാരവുമായി മാറുമെന്ന് സിസ്റ്റർ മെർലിൻ വ്യക്തമാക്കി.
സങ്കീർണമായ ന്യൂറോ പ്രശ്നങ്ങൾക്ക് എഫ്സിസി സന്യാസ സഭാംഗങ്ങളായ ഇവർ വിദേശത്തു വിദഗ്ധപരിശീലനം നേടിയശേഷം ഏറെക്കാലമായി ഒട്ടേറെ കുഞ്ഞുങ്ങൾക്ക് ചികിത്സയും ആശ്വാസവും സൗഖ്യവും നൽകി വരുന്നു.
പല കാരണങ്ങളാൽ കുഞ്ഞുങ്ങൾക്ക് സംസാരത്തിനു താമസവും തടസവും കാണാറുണ്ട്. ഉമിനീർ പുറത്തേക്ക് ഒലിക്കുക, വായ തുറന്ന് നാവ് പുറത്തേക്കിടുക, ചവച്ചിറക്കാൻ കഴിയാതിരിക്കുക തുടങ്ങിയ ന്യൂനതകൾ വ്യാപകമാണ്. ഇത്തരം അവസ്ഥകൾ വോയ്റ്റാ തെറാപ്പിയിലൂടെ പരിഹരിക്കാം. ദൃഷ്ടി വൈകല്യങ്ങൾക്കും ഈ ചികിത്സ പ്രയോജനകരമാണ്. മാംസപേശികളെ ഉദ്ദീപിപ്പിക്കുന്ന ഫലപ്രദമായ ചികിത്സാരീതിയാണ് യൂറോപ്പിൽ വികസിപ്പിച്ച് വിവിധ രാജ്യങ്ങളിൽ ഇക്കാലത്ത് പരിചിതമായിരിക്കുന്ന വോയ്റ്റാ എന്ന ന്യൂറോ ഫിസിയോ തെറാപ്പി. നോക്കുക, ചിരിക്കുക, കരയുക, കഴുത്ത് ഉറപ്പിച്ചുനിൽക്കുക, കമഴ്ന്നുവീഴുക, ഇരിക്കുക, നടക്കുക തുടങ്ങി വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലുണ്ടാകാവുന്ന ന്യൂനതകൾക്ക് വോയ്റ്റാ തെറാപ്പി ഫലപ്രദമാണ്.
തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ വഴിയുണ്ടാകുന്ന വൈകല്യങ്ങളും സുഷുമ്ന നാഡിക്കുണ്ടാകുന്ന വൈകല്യങ്ങൾക്കും ഇതുവഴി പരിഹാരം ലഭിക്കുമെന്നു സിസ്റ്റർ മെർലിൻ വ്യക്തമാക്കി. അലോപ്പതി ഉൾപ്പെടെ ഇതര ചികിത്സകൾക്കൊപ്പം വേദനാരഹിതമായ വോയ്റ്റ തെറാപ്പിയും നൽകാം. മുഖത്തിനു കോട്ടം, വായ അടയ്ക്കാനും തുറക്കാനും തടസം പോലുള്ള സാഹചര്യങ്ങളിൽ ഓറോഫേഷ്യൽ തെറാപ്പി പരിഹാരമാണ്. മുഖത്തെ പേശികളുടെ ചലനക്കുറവ്, സംസാര വൈകല്യം എന്നിവ ഈ ചികിത്സയിലൂടെ പരിഹരിക്കാമെന്ന് ഇവർ വ്യക്തമാക്കി. വിദഗ്ധ പരിശീലനം നേടിയിട്ടുള്ള തെറാപ്പിസ്റ്റുകളുടെ നിർദേശത്തിൽ മാതാപിതാക്കൾക്കുതന്നെ വീട്ടിൽ തെറാപ്പി ചെയ്തുകൊടുക്കാം.
നാലു മിനിറ്റു മുതൽ 20 വരെ നീളുന്ന ഫിസിയോ തെറാപ്പിയാണ് വോയ്റ്റ. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും വോയ്റ്റ തെറാപ്പി സേവനം ലഭ്യമാണ്. ഫോണ്: 9446714289, 8547674822.