തിരുവനന്തപുരം: പിന്നോക്ക സമുദായത്തിൽപ്പെട്ട ദളിത് ക്രൈസ്തവർക്ക് പ്രത്യേകമായി അഞ്ച് ശതമാനം സംവരണം നൽകണമെന്ന ആവശ്യമുന്നയിച്ച് കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) ചൊവ്വാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിലേക്ക് ദളിത് ക്രൈസ്തവ സംരക്ഷണ റാലി നടത്തും.
മ്യൂസിയം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലി സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ് കേണൽ ജോഗിന്ദർ മസി ഉദ്ഘാടനം ചെയ്യും. സിഎസ്ഐ മോഡറേറ്റർ ഫാ. തോമസ് കെ. ഉമ്മൻ ധർണ ഉദ്ഘാടനം ചെയ്യും. ഫാ. ജോണ്‍ അരീക്കൽ, ഫാ. ഷാജു സൈമണ്‍, ഡോ. സൈമണ്‍ ജോണ്‍ എന്നിവർ പ്രസംഗിക്കും.
പൊതുസമ്മേളനം ഉച്ചകഴിഞ്ഞു രണ്ടിന് ഹസൻ മരിക്കാർ ഹാളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സിഡിസി സംസ്ഥാന ചെയർമാൻ എസ്.ജെ. സാംസണ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, എംപിമാരായ ഡോ. ശശി തരൂർ, എ. സമ്പത്ത്, എംഎൽഎമാരായ എസ്. ശിവകുമാർ, ഒ. രാജഗോപാൽ, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, ഐ.ബി. സതീഷ്, കെ. ആൻസലൻ, ഫാ. ഉമ്മൻ ജോർജ് തുടങ്ങിയവർ സംബന്ധിക്കും. സിഡിസി ചെയർമാൻ എസ്.ജെ. സാംസണ്, ജനറൽ കണ്‍വീനർ വി.ജെ. ജോർജ്, ജയിംസ് മാർട്ടിൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.