തിരുവനന്തപുരം: മേരീമക്കൾ സന്യാസിനീ സമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി സിസ്റ്റർ മേഴ്സി ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റർ ആയി ശുശ്രൂഷ ചെയ്യുകയായിരുന്നു സിസ്റ്റർ. കുറവിലങ്ങാട് കാഞ്ഞിരത്താനം തെന്നാട്ടിൽ നെരിയൻ തൊണ്ണായിൽ ഉലഹന്നാന്റെയും പരേതയായ അന്നമ്മയുടെയും മകളാണ്.
സിസ്റ്റർ ട്രീസാ പീറ്റർ അസിസ്റ്റന്റ് പ്രൊവിൻഷ്യലായും സിസ്റ്റർ ട്രീസാ ജോസ്, സിസ്റ്റർ സവിധ തെരേസ്, സിസ്റ്റർ റെജിൻ തെരേസ് എന്നിവർ കൗണ്‍സിലർമാരായും സിസ്റ്റർ ജിനോ പോൾ പ്രൊവിൻഷ്യൽസ് ഫിനാൻസ് ഓഫീസറായും സിസ്റ്റർ മാഗി മൈലാടൂർ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.