കോട്ടയം: നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും സർക്കാർ ഇടപെട്ടു ഉടൻ പരിഹരിക്കണമെന്നു ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കോട്ടയത്ത് നടന്ന യോഗം ആവശ്യപ്പെട്ടു.
സിമന്റ്, കമ്പി തുടങ്ങിയവ യുടെ ഉത്പാദകർ അനിയന്ത്രിതമായി വില വർധിപ്പിച്ചിരിക്കയാണ് . മെറ്റൽ , എം സാൻഡ് , പാറക്കല്ല് തുടങ്ങിയവയ്ക്ക് രണ്ടു മാസത്തിനുള്ളിൽ ഇരട്ടിയിലധികം വില വർധിച്ചു. സർക്കാർ ഇടപെട്ട് വില കുറയ്ക്കാനും ലഭ്യത ഉറപ്പാക്കാനുമുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജി എസ് ടി മൂലം പഴയ കരാറുകൾക്കുണ്ടായ അധിക ഭാരം സർക്കാർ ഏറ്റെടുത്ത് ഒഴിവാക്കി ക്കൊടുക്കണമെന്നും ട്രഷറി നിയന്ത്രണം നിമിത്തം ഉണ്ടായ സാമ്പത്തിക ബാധ്യതയും കുടിശികയും ഉടൻ നൽകി നിർമാണ മേഖലയിലുള്ള മാന്ദ്യം ഒഴിവാക്കണമെന്നും യോഗം നിർദേശിച്ചു. സെന്റർ ചെയർമാൻ ജോബി കുര്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എബി എം. പൊന്നാട്ട്, ട്രഷറർ വിവേക് ചാണ്ടി , സന്തോഷ് സെബാസ്റ്റ്യൻ, ഷാജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.